റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ അച്ചടക്കം പാലിക്കണം: അതിര്‍ത്തി ലംഘനം അനുവദിക്കാനും പാടില്ല, സൈന്യത്തിനോട് ഇന്ത്യ

September 10, 2020 - 11:32 am

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ അച്ചടക്കം പാലിക്കണമെന്നും എന്നാല്‍ അതിര്‍ത്തി കടക്കാന്‍ ചൈനീസ് സൈനീകരെ അനുവദിക്കരുതെന്നും സേനയ്ക്ക് നിര്‍ദേശം നല്‍കി ഇന്ത്യ. ഉത്തരവാദിത്ത മേഖലകളില്‍ പട്രോളിംഗ് നടത്തുകയോ ഏതെങ്കിലും ജോലി നിര്‍വഹിക്കുകയോ ചെയ്യുമ്പോള്‍ അധിക ശക്തിയോ ബലപ്രയോഗമോ പാടില്ലെന്നും ഫീല്‍ഡ് കമാന്‍ഡര്‍മാരോട് പറഞ്ഞിട്ടുണ്ട്.

പാങോംഗ് തടാകത്തിന്റെ വടക്കന്‍ തീരത്ത് ഇന്ത്യന്‍ സൈന്യവും കാര്യമായ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. മേഖലയില്‍ ചൈനയുടെ ഏതു നീക്കവും നേരിടാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ സേന. ഏതാനും മീറ്ററുകള്‍ക്ക് അകലെ മാത്രമാണ് ഇരുസൈന്യവും നിലയുറപ്പിച്ചിരിക്കുന്നത്. ദക്ഷിണ പാങോംഗില്‍ ഇതിനകം ചൈനയുടെ നീക്കം ഇന്ത്യ തകര്‍ത്തിരുന്നു.

അതിനിടെ, മോസ്‌കോയില്‍ നടക്കുന്ന യോഗത്തിനിടെ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ലീയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചഭക്ഷണത്തിനു ശേഷം നടക്കുന്ന ചര്‍ച്ചയില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള ശ്രമമുണ്ടാകുമെന്നാണ് സൂചന. ഗല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തിനു സമാനമായ ഒരു അവസ്ഥയിലേക്ക് ഇനി പോകരുതെന്ന നിര്‍ബന്ധം ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെയും ടാങ്കുകളും ആയുധങ്ങളും വിന്യസിച്ച് ചൈന പ്രകോപനം തുടരുകയാണ്. ചൈനയുടെ നീക്കം ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചുവരികയുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *