രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്, 2.1 കോടി ശമ്പളക്കാർക്ക് തൊഴിൽ നഷ്ടമായി

ന്യൂഡൽഹി : 2020 ഏപ്രിൽ മുതൽ ഓഗസ്റ്റ് അവസാനം വരെ രാജ്യത്ത് 2.1 കോടി ശമ്പളക്കാർക്ക് ജോലി നഷ്ടമായെന്ന് റിപ്പോർട്ട്. സാമ്പത്തിക രംഗത്തെ ഗവേഷണ സ്ഥാപനമായ സെൻറർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി ആണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ശമ്പളക്കാരും അല്ലാത്തവരുമായ 48 ലക്ഷം ആളുകൾക്കാണ് ജൂലൈ മാസത്തിൽ തൊഴിൽ നഷ്ടമായത്. ഓഗസ്റ്റിൽ 33 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായി. ശമ്പളയിനത്തിൽ ജോലി ചെയ്യുന്നവരുടെ എണ്ണം കുറയുന്ന പ്രവണത കോവിഡ് കാലത്ത് തുടങ്ങിയതല്ല എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2016-17ൽ 8.63 കോടി ആയിരുന്ന ശമ്പളക്കാരുടെ എണ്ണം 2019- 20 ൽ 8.61 കോടിയായാണ് കുറഞ്ഞത്.

സാമ്പത്തികരംഗത്ത് നടപ്പിലാക്കിയ നോട്ട് നിരോധനം, ജി എസ് ടി പോലുള്ള പരിഷ്കാരങ്ങൾ ഗുണപരമായ മാറ്റങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല എന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

Share
അഭിപ്രായം എഴുതാം