ഫ്രഞ്ച് സൂപ്പര്‍ സ്റ്റാര്‍ എമ്പാപ്പേയ്ക്ക് കോവിഡ്

ലിസ്ബൺ: യുവേഫ നാഷൻസ് ലീഗ് മൽസരങ്ങൾക്കിടെ ഫ്രഞ്ച് സൂപ്പര്‍ സ്റ്റാര്‍ എമ്പാപ്പേയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ താരം ഫ്രാന്‍സിന്റെ നാഷണ്‍സ് ലീഗ് ടീമില്‍ നിന്ന് പിന്മാറി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മത്സരത്തില്‍ ഫ്രാന്‍സിനായി നിര്‍ണായക ഗോളടിച്ച താരമാണ് എമ്പാപ്പേ. നേരത്തെ ഫ്രാൻസ് ടീമിലെ തന്നെ പോള്‍ പോഗബയ്ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.

ആരോഗ്യ നില തൃപ്തികരമായതിനാൽ താരം ഐസൊലേഷനില്‍ കഴിയും. ഫ്രഞ്ച് ക്ലബായ പി എസ് ജിയില്‍ ഇതോടെ ഏഴു താരങ്ങള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കാര്‍ഡി, നെയ്മര്‍, ഡീമറിയ തുടങ്ങി ആറു താരങ്ങള്‍ക്ക് നേരത്തെ തന്നെ പി എസ് ജിയില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം