ആഗോള വിപണി ലക്ഷ്യമിട്ട് സ്മാർട് ഗ്ലാസ്സുമായി വരുന്നു കൊച്ചിയിൽ നിന്നും ഒരു സ്റ്റാർട്ട്അപ്പ്

കൊച്ചി : ആഗോള സ്മാർട് ഗ്ലാസ് വിപണിയിലേക്ക് കൊച്ചിയിൽ നിന്നും ഒരു അതിഥി എത്തുന്നു. മൾട്ടി സ്ക്രീൻ സൗകര്യത്തോടു കൂടിയ നിമോ പ്ലാനറ്റ് സ്മാർട് ഗ്ലാസ്. കൊച്ചിയിൽ നിന്നുമുള്ള ഒരു സ്റ്റാർട്ടപ്പ് ആണ് നിമോ പ്ലാനറ്റ്.

60 ഇഞ്ച് ഡിസ്പ്ലേ, മൂന്നു മീറ്റർ ദൂരപരിധിയിലേക്കുള്ള വികാസ സാധ്യത, 64 ജി ബി റോം, വൈ ഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങൾ 6 ഡി ഒ എഫ് ഹെഡ് ട്രാക്കിംഗ്, എച്ച് ഡി ക്ക് സമാനമായ ഡിസ്പ്ലേ തുടങ്ങിയ പ്രത്യേകതകളുണ്ട് ഈ പുത്തൻ ഉത്പന്നത്തിന്.

‘ശബ്ദത്തിൻറെ കാര്യത്തിൽ നാം വളരെ മികച്ച സാങ്കേതികവിദ്യകൾ ഇന്ന് ഉപയോഗിക്കുന്നുണ്ട്.

മുറിയുടെ നാലു ചുമരുകൾക്കുള്ളിൽ പല വിതാനങ്ങളിൽ സജ്ജീകരിച്ച സൗണ്ട് ബോക്സുകളും ഹെഡ് ഫോണുകളും എല്ലാം ചേർത്ത് ശബ്ദത്തിൻ്റെ ഒരു മായിക ലോകം നാം സൃഷ്ടിക്കുന്നുണ്ട്. എന്നാൽ ദൃശ്യത്തിൻ്റെ കാര്യത്തിൽ നാം പുതിയ സാങ്കേതികവിദ്യകൾ പരീക്ഷിക്കാനും ആസ്വദിക്കാനും ശീലിച്ചു തുടങ്ങിയിട്ടില്ല. ആളുകളെ അതിലേക്ക് നയിക്കുക എന്നതാണ് നിമോ പ്ലാനറ്റിൻ്റെ ലക്ഷ്യമെന്ന് കമ്പനിയുടെ സ്ഥാപകനും സി ഇ ഒ യുമായ രോഹിൽദേവ് നാട്ടുകല്ലിങ്കൽ പറയുന്നു.

ഗൂഗിൾ ഗ്ലാസ്, മാജിക് ലീപ്, മൈക്രോസോഫ്റ്റ് ഹോളോ ലെൻസ് തുടങ്ങിയ ലോക ഭീമന്മാരോടും ഇന്ത്യൻ ജിയോ ഗ്ലാസിനോടും എല്ലാമാണ് നിമോയ്ക്ക് മത്സരിക്കേണ്ടത്. സാമ്പത്തിക ലാഭവും കുറഞ്ഞ ഭാരവും വലിയ ഡിസ്പ്ലേയും തങ്ങളുടെ ഉൽപന്നം പ്രദാനം ചെയ്യുന്നൂവെന്ന് രോഹിൽ ദേവ് പറയുന്നു .

Share
അഭിപ്രായം എഴുതാം