പത്തനംത്തിട്ട: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളല്ലാത്ത സ്‌കാറ്റേര്‍ഡ് വര്‍ക്കേഴ്‌സ്, പാസഞ്ചര്‍ ഗൈഡുകള്‍, ഡ്രൈവിംഗ് സ്‌കൂള്‍ ജീവനക്കാര്‍, ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളികള്‍ എന്നിവര്‍ക്കും ബോര്‍ഡില്‍ നിന്നും കോവിഡ് ധനസഹായമായി 1000 രൂപ അനുവദിക്കും. ധനസഹായം ലഭ്യമാകുന്നതിനായി motorworker.kmtwwfb.kerala.gov.in എന്ന വെബ് പോര്‍ട്ടലിലൂടെ അംഗത്വം രജിസ്റ്റര്‍ ചെയ്ത് ധനസഹായത്തിന് അര്‍ഹത നേടാവുന്നതാണെന്ന് ചെയര്‍മാന്‍ അഡ്വ. എം.എസ് സ്‌കറിയ അറിയിച്ചു.
പത്തനംത്തിട്ട മോട്ടോര്‍ മേഖലയിലെ സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ക്കും ധനസഹായം
