സാര്‍ഡിനിയന്‍ തീരത്തെ 2 കിലോ മണല്‍ മോഷ്ടിച്ചു; ഫ്രഞ്ച് സഞ്ചാരിക്ക് 86,633 രൂപ പിഴ ചുമത്തി അധികൃതര്‍

സാര്‍ഡിനിയ: സാര്‍ഡിനിയന്‍ കടല്‍ത്തീരത്ത് നിന്ന് ശേഖരിച്ച രണ്ട് കിലോഗ്രാം മണലുമായി പിടിക്കപ്പെട്ട ഫ്രഞ്ച് ടൂറിസ്റ്റിന് 890 ഡോളര്‍ പിഴ ചുമത്തി പ്രാദേശിക അധികൃതര്‍. ഏകദേശം 86,633 രൂപ. ഇറ്റാലിയന്‍ ദ്വീപിന്റെ അതിമനോഹരമായ വെളുത്ത മണല്‍ ബീച്ചുകള്‍ വളരെ പരിരക്ഷിതമാണെന്നും മണല്‍ കടത്താന്‍ ശ്രമിച്ചാല്‍ കനത്ത പിഴ ഈടാക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി. മണല്‍ മോഷണം ഇവിടെ 1 മുതല്‍ ആറ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സഞ്ചാരികളുടെ ഇത്തരം പെരുമാറ്റങ്ങള്‍ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുക മാത്രമല്ല, സാര്‍ഡിനിയ തീരദേശത്തിന്റെ പരിപാലനത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിയും വരും. അതിനാലാണ് ഇത്തരമൊരു നിയമമെന്നും അധികൃതര്‍ വ്യക്തമാക്കി.

സാര്‍ഡിനിയയുടെ തീരങ്ങള്‍ മനോഹരമാണ്, ബീച്ചുകളാണ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍: എമറാള്‍ഡ് കോസ്റ്റ് (കോസ്റ്റ സ്‌മെരാള്‍ഡ), മഗ്ഡലീന ദ്വീപസമൂഹം, ഗോള്‍ഫോ ഡി ഒറോസി, ജെന്നാര്‍ജന്റു, കോസ്റ്റാ റെയ് കോസ്റ്റ്, സിനിസ്, അസിനാര ദ്വീപ് ( ഐസോള ഡെല്‍ അസിനാര), ഗ്രീന്‍ കോസ്റ്റ് (കോസ്റ്റ വെര്‍ഡെ) എന്നിവയാണ് ഇവിടുത്തെ ആകര്‍ഷകമായ ബീച്ചുകള്‍. ഇവയിലൊന്നില്‍ നിന്നാണ് ഫ്രഞ്ച് ടൂറിസ്റ്റ് മണലെടുത്തത്.

Share
അഭിപ്രായം എഴുതാം