റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കോവിഡ് നിരീക്ഷണം പൂർത്തിയാക്കിയ യുവതിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം നടന്നത്. കുളത്തൂപ്പുഴ സ്വദേശിയാണ് യുവതി . 06-09-2020 ഞായറാഴ്ചയാണ് സംഭവം.

മലപ്പുറത്ത് ജോലി ചെയ്തിരുന്ന യുവതി നാട്ടിലെത്തിയപ്പോള്‍ ക്വാറന്‍റൈനില്‍ കഴിയേണ്ടി വന്നു. നിരീക്ഷണ കാലാവധി കഴിഞ്ഞ് പരിശോധന സർട്ടിഫിക്കറ്റ് വാങ്ങാനായി ഹെല്‍ത്ത് ഇന്‍സ്പെക്ടർ യുവതിയെ വീട്ടിലേക്ക് വിളിച്ചു. അവിടെ വച്ചാണ് പീഡിപ്പിച്ചത് എന്ന യുവതി പരാതിയിൽ പറഞ്ഞു. വെള്ളറട പോലീസ് കേസെടുത്തു.

ഇന്നേ ദിവസം തന്നെയാണ് കോവിഡ് ബാധിതയായ യുവതിയെ പീഡിപ്പിച്ചുവെന്ന വാർത്ത ആറന്‍മുളയില്‍ നിന്നും റിപ്പോർട്ട് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *