റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഞ്ച് മക്കളെ കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി

September 5, 2020 - 11:14 am

സോളിംഗെനി: ജര്‍മ്മനിയിലെ പടിഞ്ഞാറന്‍ പട്ടണമായ സോളിംഗെനിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ അഞ്ച് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞുങ്ങളെ കൊന്ന ശേഷം മാതാവ് സ്വയം ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. 27കാരിയായ അമ്മയ്‌ക്കെതിരേ ജര്‍മ്മന്‍ പോലിസ് കേസെടുത്തിട്ടുണ്ട്. ട്രെയിനിന് മുന്നില്‍ ചാടി മരിക്കാന്‍ ശ്രമിച്ച യുവതി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്. എന്നാല്‍ സംഭവത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

മകള്‍ അവരുടെ അഞ്ച് കുഞ്ഞുങ്ങളെ കൊന്നുവെന്നും മറ്റൊരു കുട്ടിയുമായി വീട്ടില്‍ നിന്ന് പുറത്തുപോയതായും കുട്ടികളുടെ മുത്തശ്ശി പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. 11 വയസുള്ള മകനെ ജീവനോടെ കണ്ടെത്തിയിട്ടുണ്ട്. 1, 2, 3, 6, 8 വയസ് പ്രായമുള്ള കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *