റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രധാനമന്ത്രിയ്ക്കെതിരേ ഡിസ് ലൈക്ക് ക്യാംപെയിനുമായി വിദ്യാർത്ഥികൾ

September 2, 2020 - 11:08 am

ദില്ലി: പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്ത് പരിപാടിയുടെ യു ട്യൂബ് വീഡിയോയ്ക്കെതിരെ ഡിസ് ലൈക്ക് പ്രചാരണം. ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് അക്കൌണ്ടില്‍ ഷെയര്‍ ചെയ്ത വീഡിയോയ്ക്കാണ് ഡിസ് ലൈക്ക് കൂടുന്നത്. വിദ്യാർത്ഥികൾ പ്രതിഷേധ സൂചകമായാണ് ഡിസ്ക ലെക്ക് ക്യാംപെയ്ൻ സംഘടിപ്പിച്ചത്.

നീറ്റ്-ജെഇഇ പരീക്ഷകള്‍ കൊവിഡ് കാലത്ത് നടത്തുന്നതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളാണ് പ്രധാനമന്ത്രിക്കെതിരെ തന്നെ  ഡിസ് ലൈക്ക് ക്യാംപെയിനുമായി തിരിഞ്ഞത് എന്നതാണ് കമന്‍റുകളില്‍ നിന്നും മനസിലാക്കുന്നത്.

വീഡിയോ അപ്ലോഡ് ചെയ്ത് 24 മണിക്കൂര്‍ പിന്നീടുമ്പോള്‍ വീഡിയോയ്ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ലൈക്കുകള്‍ 68000ത്തോളമാണ്. എന്നാല്‍ ഡിസ് ലൈക്കുകളുടെ എണ്ണം 4 ലക്ഷം കവിഞ്ഞു. 80000ത്തോളം കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും നീറ്റ്-ജെഇഇ പരീക്ഷകള്‍ കൊവിഡ് കാലത്ത് നടത്തുന്നതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തുന്നതാണ് എന്നതാണ് വ്യക്തമാകുന്നത്.

ഇന്നലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് മന്‍ കീ ബാത്ത് പ്രഭാഷണം നടത്തിയത്. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ അഭിസംബോധന ബിജെപി എല്ലായിപ്പോഴും അവരുടെ ഔദ്യോഗിക യൂട്യൂബില്‍ അപ്ലോഡ് ചെയ്യാറുണ്ട്. ഇതിനെതിരെ ഇത് ആദ്യമായാണ് ഡിസ് ലൈക്ക് പ്രചാരണം നടക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *