റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോപ്പി പേസ്റ്റ് ചെയ്താൽ കാഴ്ചക്കാരെ കിട്ടില്ല; ട്വിറ്റർ

August 29, 2020 - 1:38 pm

ന്യൂഡല്‍ഹി: കോപ്പി പേസ്റ്റ് ചെയ്യുന്ന മെസേജുകൾക്ക് ഇനി കാഴ്ചക്കാർ കുറയുമെന്ന് ട്വിറ്റർ മുന്നറിയിപ്പ് നൽകി. കോപ്പി പേസ്റ്റ് നിയന്ത്രിക്കുന്നതിലൂടെ ലഭ്യമായ ഫീഡുകളുടെയും അവയുടെ ഉപയോഗത്തിന്റെയും ഗുണനിലവാരം മികച്ചതാക്കുകയാണ് ട്വിറ്റർ. വൻ തോതിൽ സ്പാം മെസേജുകൾ ട്വിറ്ററിൽ നിറയുന്നത് ഒഴിവാക്കാൻ ഇതിലൂടെ കഴിയുമെന്നാണ് കരുതുന്നത്. മാത്രമല്ല, പരസ്യങ്ങളുടെയും പ്രചരണങ്ങളുടെയും ശല്യം ഇതോടെ ട്വിറ്ററില്‍ നിന്ന് പുറത്തുപോകുകയും ചെയ്യും. കോപ്പി പേസ്റ്റ് ഉപയോഗിച്ച് നിരവധി സ്പാം ക്യാമ്പെയിനുകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. പ്രധാനമായും രാഷ്ട്രീയ പാര്‍ട്ടികളും മറ്റും ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിന് ട്വിറ്ററിന്റെ പുതിയ നടപടി തടസമാകും.

ഇനി കോപ്പി പേസ്റ്റ് ചെയ്‌താൽ അത്തരം പോസ്റ്റുകളുടെ കാഴ്ചക്കാർ കുറയും എന്ന അറിയിപ്പ് ട്വിറ്റർ നൽകി കഴിഞ്ഞു. നവംബറിൽ നടക്കുന്ന എന്നാൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ട്വിറ്ററിന്റെ ഈ നടപടി എന്ന് അഭിപ്രായമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *