റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഞ്ചേശ്വരം എംഎല്‍എയ്‌‌ക്കെതിരെ വഞ്ചനാ കുറ്റത്തിന്‌ കേസ്‌

August 29, 2020 - 1:33 pm

കാസര്‍കോട്‌: മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീന്‍ ചെയര്‍മാനായ ഫാഷന്‍ ഗോല്‍ഡ്‌ ജ്വല്ലറി എന്ന സ്ഥാപനത്തിന്റെ പേരില്‍ പണം വാങ്ങി വഞ്ചിച്ചതായി പരാതി. സ്ഥാപനത്തിന്‍റെ നടത്തിപ്പിനുവേണ്ടി മൂന്നുപേരില്‍ നിന്നായി 35 ലക്ഷം രൂപ വാങ്ങിയെന്നാണ്‌ നിക്ഷേപകരുടെ പരാതി. ചന്ദേര പോലീസാണ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌.

ഇതില്‍ ചെറുവത്തൂര്‍ സ്വദേശിയില്‍ നിന്നുമാത്രം 30 ലക്ഷം രൂപ വാങ്ങിയതായിട്ടാണ്‌ എഫ്.ഐ.ആറില്‍ പറയുന്നത്‌. 2019 മാര്‍ച്ചിലാണ്‌ പണം വാങ്ങുന്നത്.‌ പണം ആവശ്യപ്പെട്ടിട്ടും തിരികെ കൊടുത്തിട്ടില്ല. നഷ്ടത്തിലായതിനെ തുടര്‍ന്ന് ഫാഷന്‍ ഗോള്‍ഡ്‌ ജ്വല്ലറി ഷോറൂമുകള്‍ നേരത്തേ അടച്ചുപൂട്ടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *