റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് കനത്ത ആഘാതം; റിസർവ് ബാങ്കിൽ നിന്നും കടമെടുക്കണമെന്ന് നിർമല സീതാരാമൻ

August 28, 2020 - 4:15 pm

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി ച​ര​ക്കുസേ​വ​ന നി​കു​തി​ക്കു മേ​ൽ ക​ന​ത്ത ആ​ഘാ​ത​മേ​ൽ​പ്പി​ച്ചു​വെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. 2021 സാ​മ്പത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള​തി​ൽ 2.35 ല​ക്ഷം കോ​ടി രൂ​പ​യു​ടെ കു​റ​വുണ്ടായതായും ജി​എ​സ്ടി കൗ​ണ്‍സി​ൽ യോ​ഗ​ത്തി​നു​ശേ​ഷം മ​ന്ത്രി പ​റ​ഞ്ഞു. പ്രതിസന്ധി കുറയ്ക്കാൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​കു​തിനി​ര​ക്ക് കൂ​ട്ടാനാവില്ല. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ നി​കു​തി കൂ​ട്ടു​ന്ന​ത് ജ​ന​ങ്ങ​ൾക്കു ക​ന​ത്ത ഭാ​ര​മാകും എ​ന്ന അ​ഭി​പ്രാ​യ​മാണ് ജി.എസ്.ടി കൗൺസിൽ മുന്നോട്ടുവെച്ചത്. ഇതിനോട് കേ​ന്ദ്രവും സം​സ്ഥാ​നങ്ങളും യോ​ജി​ച്ചു.

കോ​വി​ഡ് പ്ര​തി​സ​ന്ധിമൂ​ല​മു​ണ്ടാ​യ ക​ന​ത്ത ന​ഷ്ടം പ​രി​ഹ​രി​ക്കാ​ൻ ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണമെന്ന് സം​സ്ഥാ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് വ്യാഴാഴ്ച (ആഗസ്റ്റ് 27) ജി​എ​സ്ടി കൗ​ണ്‍സി​ൽ യോ​ഗം ചേ​ർ​ന്ന​ത്.

2020 സാ​മ്പത്തി​കവ​ർ​ഷ​ത്തി​ൽ കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് 1.65 ല​ക്ഷം കോ​ടി രൂ​പ ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കിയിരുന്നു. മാ​ർ​ച്ചി​ൽ 13,806 കോ​ടി​യും ന​ൽ​കി. ജി​എ​സ് ടി ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു​ള്ള സെ​സ് 95,444 കോ​ടി രൂ​പ മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അ​തി​നി​ടെ, റി​സ​ർ​വ് ബാ​ങ്കി​ൽനി​ന്ന് വാ​യ്പയെ​ടു​ത്ത് സം​സ്ഥാ​ന​ങ്ങ​ൾ​ക്കു നല്‍കാമെന്നതുള്‍പ്പെടെയുള്ള പ്രശ്നം പരിഹരിക്കാമെന്നാണ് കേന്ദ്ര നിർദേശം. റി​സ​ർ​വ് ബാ​ങ്കി​ൽനി​ന്ന് അ​ടി​യ​ന്ത​ര സ​ഹാ​യ​മോ അ​ല്ലെ​ങ്കി​ൽ ഇ​പ്പോ​ൾ ല​ഭി​ക്കാ​നു​ള്ള 95,444 കോ​ടി രൂ​പ മി​ത​മാ​യ പ​ലി​ശ നി​ര​ക്കി​ൽ വാ​യ്പ​യാ​യോ ല​ഭ്യ​മാ​ക്കാൻ കഴിയും. ഇ​ക്കാ​ര്യ​ത്തി​ൽ ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ൽ സം​സ്ഥാ​ന​ങ്ങ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ തീ​രു​മാനം അ​റി​യി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *