
കോവിഡ് കനത്ത ആഘാതം; റിസർവ് ബാങ്കിൽ നിന്നും കടമെടുക്കണമെന്ന് നിർമല സീതാരാമൻ
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി ചരക്കുസേവന നികുതിക്കു മേൽ കനത്ത ആഘാതമേൽപ്പിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 2021 സാമ്പത്തിക വർഷത്തേക്കുള്ളതിൽ 2.35 ലക്ഷം കോടി രൂപയുടെ കുറവുണ്ടായതായും ജിഎസ്ടി കൗണ്‍സിൽ യോഗത്തിനുശേഷം മന്ത്രി പറഞ്ഞു. പ്രതിസന്ധി കുറയ്ക്കാൻ ഉത്പന്നങ്ങളുടെ നികുതിനിരക്ക് കൂട്ടാനാവില്ല. …