നെടുംകണ്ടം: നെടുങ്കണ്ടത്ത് ഉണ്ടായ കസ്റ്റഡി മരണക്കേസിൽ മുൻ എസ് പി വേണുഗോപാലിനെയും ഡിവൈഎസ്പി മാരായ പി പി ഷംസ്, അബ്ദുൽസലാം എന്നിവരെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ സി ജി എം കോടതിയിൽ സിബിഐ ഹർജി നൽകി. ശാസ്ത്രീയമായ രീതിയിലുള്ള നുണപരിശോധന ആവശ്യമാണെന്നാണ് സിബിഐ കോടതിയിൽ അറിയിച്ചു.
നിയമവിരുദ്ധമായി രാജകുമാറിനെ കസ്റ്റഡിയിൽ വെച്ചതും മർദ്ദനമേറ്റ് മരണപ്പെട്ടതുമായ വിവരങ്ങൾ ഇവർക്ക് അറിയാമായിരുന്നു എന്നാണ് പോലീസുകാർ നൽകുന്ന മൊഴി. കോടതി ഇവർക്ക് സമൻസ് അയയ്ക്കും. മൂന്നുപേരും നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചാൽ കോടതിയിൽ നിന്ന് അനുമതി ലഭിക്കും.
ഈ മൂന്നുപേരേയും സി ബി ഐ ചോദ്യം ചെയ്തിരുന്നു. രാജ് കുമാറിന്റെ കസ്റ്റഡി മരണത്തിലും അതു മറയ്ക്കാനുള്ള ഗൂഢാലോചനയിലും കൂടുതൽ ഉന്നത ഉദ്യോഗസ്ഥന്മാർക്ക് പങ്കുണ്ടെന്നും പ്രതി ചേർക്കേണ്ടിവരുമെന്നും സിബിഐ.