റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാഴ്സലോണ പ്രസിഡന്റിനെതിരെ പ്രതിഷേധവുമായി ടീമിൻറെ ആരാധകർ

August 26, 2020 - 4:44 pm

ബാഴ്സലോണ : ലയണൽ മെസ്സി സ്വന്തം ക്ലബ്ബിനോട് വിടപറയുകയാണ് എന്ന വാർത്ത വന്നയുടൻ ആരാധകർ
ബാഴ്സലോണ മാനേജ്മെന്റിനെതിരെ അക്ഷരാർത്ഥത്തിൽ
പൊട്ടിത്തെറിക്കുകയായിരുന്നു. ബാഴ്സലോണ പ്രസിഡന്റ് ജോസഫ് മരിയ ബർത്തോമിയോയുമായുള്ള അസ്വാരസ്യങ്ങളെ തുടർന്നാണ് മെസ്സി ബാഴ്സ വിടുന്നത് എന്ന് വാർത്തകൾ ഉണ്ടായിരുന്നു.

പ്രസിഡണ്ട് ബർത്തോമിയോയെ തങ്ങൾക്കു വേണ്ട, മെസ്സിയെ മതി എന്നാണ്
ആരാധകർ കാറ്റലോണിയയുടെ തെരുവുകളിൽ വിളിച്ചു പറഞ്ഞത്.
പ്രതിഷേധങ്ങൾക്കിടെ ബാഴ്സലോണ പ്രസിഡൻറ് ബർത്തോമിയോ രാജി സന്നദ്ധത അറിയിച്ചതായും
വാർത്തകളുണ്ട്. മെസ്സിയെ നിലനിർത്താൻ മാനേജുമെൻറിലെ മറ്റു ചിലർ കൂടി രാജി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *