റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദശരഥത്തില്‍ ഇല്ലാത്ത സീനും ഹിറ്റ്

August 25, 2020 - 11:19 pm

കൊച്ചി:  ലോഹിതദാസിന്റെ രചനയിലും സിബി മലയിലിന്റെ സംവിധാനത്തിലും 1989ല്‍ പുറത്തിറങ്ങിയ ‘ദശരഥം’ സിനിമയിലെ കട്ട് ചെയ്ത് കളഞ്ഞ ഒരു രംഗം സോഷ്ല്‍ മീഡിയയില്‍ തരംഗമാകുന്നു . കൃത്രിമ ബീജസങ്കലനത്തിനായി മോഹന്‍ലാല്‍ ബീജം ശേഖരിക്കേണ്ടി വരുന്ന സാഹചര്യത്തിലെ കട്ട് ചെയ്ത് കളഞ്ഞ സീനാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.


വാടക ഗര്‍ഭപാത്രത്തിലൂടെ അച്ഛനാകാന്‍ ഒരുങ്ങുന്ന രാജീവ് മേനോന്റെ കഥയാണ് ചിത്രം പറഞ്ഞത്. രാജീവ് മേനോനായാണ് മോഹന്‍ലാല്‍ വേഷമിട്ടത്. മോഹന്‍ലാലിനൊപ്പം സുകുമാരനും മുരളിയുമാണ് ഈ രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തിരക്കഥാകൃത്തും സബ്‌ടൈറ്റിലറുമായ വിവേക് രഞ്ജിത്താണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ദശരഥത്തിലെ ഈ രസകരമായ സീന്‍ നിങ്ങള്‍ ടിവിയില്‍ കാണാനിടയില്ല, ചില കാരണങ്ങളാണ് അത് കട്ട് ചെയ്തിരുന്നു എന്ന് വിവേക് ട്വിറ്ററില്‍ കുറിച്ചു.


മോഹന്‍ലാലിന്റെയും സുകുമാരന്റെയും മാസ്മരിക പ്രകടനം. ശുദ്ധമായ സ്വര്‍ണം പോലെയാണ് ലാലേട്ടന്റെ അഭിനയം. കൃത്രിമ ബീജസങ്കലനത്തിനായി ബീജം ശേഖരിക്കേണ്ടി വരുന്നയാളായി 1989 ല്‍ അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍ എന്നും വിവേക് കുറിച്ചു.



Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *