റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദൃശ്യം 2ക്രൈം ത്രില്ലറല്ല – ജിത്തു ജോസഫ്

August 24, 2020 - 12:36 pm

കൊച്ചി:ദൃശ്യത്തിൻ്റെ രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ അതൊരു ക്രൈം ത്രില്ലർ ആയിരിക്കുമെന്നാണ്. വാനോളം ഉയര്‍ന്നിരിക്കുകയാണ്. എന്നാൽ സംവിധായകൻ ജീത്തു ജോസഫ് അതൊരു ക്രൈം ത്രില്ലറല്ല എന്ന് വ്യക്തമാക്കുന്നു. ഒന്നാം ഭാഗത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും രണ്ടാം ഭാഗം എന്നാണ് ജീത്തു പറയുന്നത്.ക്രെെം ആദ്യ ഭാഗത്തില്‍ തന്നെ അവസാനിച്ചു.

ജോര്‍ജുകുട്ടിയുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ ജീവതമാണ് രണ്ടാം ഭാഗം പറയുന്നത് എന്നാണ് ജിത്തു വ്യക്തമാക്കുന്നത്. പൂര്‍ണമായും കുടുംബകഥയായിരിക്കും സിനിമ.

സെപ്റ്റംബര്‍ 14-ന് ഷൂട്ടിംഗ്‌ തുടങ്ങും. സംഘത്തിലുള്ളവരെ മുഴുവന്‍ ക്വാറന്റൈന്‍ ചെയ്തായിരിക്കും ചിത്രീകരണം.

കോവിഡ് പരിശോധന നടത്തിയ ശേഷം മോഹന്‍ലാല്‍ അടക്കം ചിത്രത്തിലെ മുഴുവന്‍ പേര്‍ക്കും ഷൂട്ടിംഗ് ഷെഡ്യൂള്‍ തീരുന്നതു വരെ അതാത് സ്ഥലങ്ങളില്‍ ഒരൊറ്റ ഹോട്ടലില്‍ താമസം ഒരുക്കും. പുറത്ത് നിന്ന് ആർക്കും വരാൻ സാഹചര്യമുണ്ടാകില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *