റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നാട്ടുകാര്‍ വലവീശി പിടിച്ച മീന്‍ പിടിച്ചെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയി മറിച്ചുവില്‍ക്കുകയും പൊരിച്ചുതിന്നുകയും ചെയ്ത മൂന്ന് എഎസ്‌ഐമാര്‍ക്കെതിരെ നടപടിയെടുത്തു. മംഗലപുരം സ്റ്റേഷനിലാണ് സംഭവം നടന്നത്. കഠിനംകുളം കായലില്‍ വലവീശിപ്പിചിച്ച കരിമീന്‍, തിലോപ്പിയ, വരാല്‍ തുടങ്ങിയ മീനുകള്‍ മുരുക്കുംപുഴ കടവില്‍ വില്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് പോലീസ് പിടിച്ചെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്.
സ്‌റ്റേഷനിലെത്തിച്ച മീന്‍ ഇടനിലക്കാര്‍ വഴി മറിച്ചുവില്‍ക്കുകയും, വീട്ടില്‍ കൊണ്ടുപോകുകയും ചെയതതു കൂടാതെ സ്‌റ്റേഷനില്‍ തന്നെ പാചകം ചെയ്ത് കഴിക്കുകയും ചെയ്‌തെന്നാണ് ആരോപണം.

പോലീസ് സേനയ്ക്ക് അപമാനമുണ്ടാക്കിയ ഈ സംഭവം പുറത്തറിഞ്ഞതേടെ ഡിജിപി വിശദീകരണം തേടിയിരുന്നു. തുടര്‍ന്ന് മൂന്ന് എഎസ്‌ഐ മാരെ നെയ്യാറ്റിന്‍കര പുളിങ്കുടി എ.ആര്‍ ക്യാമ്പിലേക്ക് മാറ്റി റുറല്‍ എസ്പി ഉത്തരവിറക്കി. എന്നാല്‍ സംഭവത്തിന്റെ സൂത്രധാരകനായ എസ്‌ഐ യെ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒഴിവാക്കിയെന്നും, നടപടികളില്‍ നിന്നും ഒഴിവാകാനായി ഇയാള്‍ സിപിഎം ന്റെ ഒരു മുന്‍ എംഎല്‍.എയുടെ വീട്ടില്‍ കയറിയിറങ്ങുകയാണെന്നും വിവരം ലഭിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *