ഹയര്‍ സെക്കന്‍ഡറി/സേ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ സെപ്തംബര്‍ 22 മുതല്‍ ആരംഭിക്കും


തിരുവനന്തപുരം: കോവിഡ് വ്യാപനതോത് വിലയിരുത്തിയ ശേഷം പരീക്ഷ തീയതിയില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തും. പരീക്ഷ ഭവന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി/ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, / ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകളും, എസ് എസ് എല്‍ സി / ടി എച്ച് എസ് എല്‍ സി / എ എച്ച് എസ് എല്‍ സി / എസ് എസ് എല്‍ സി (ഹിയറിംഗ് ഇംപയേര്‍ഡ്) ടി എച്ച് എസ് എല്‍ സി (ഹിയറിംഗ് ഇംപയേര്‍ഡ്) സേ പരീക്ഷകളും 22 ന് ആരംഭിക്കും.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മേയ് 26 മുതല്‍ നടത്തിയ പരീക്ഷകള്‍ എഴുതുവാന്‍ കഴിയാതിരുന്ന കുട്ടികള്‍ക്ക് അവസരം നഷ്ടപ്പെട്ട വിഷയങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഇവരെ റഗുലര്‍ കാന്‍ഡിഡേറ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പരീക്ഷ ഫലം പ്രസിദ്ധീകരിക്കും. ഡി എല്‍ എഡ് പരീക്ഷ സെപ്തംബര്‍ മൂന്നാം വാരം നടത്തും. വിശദമായ ടൈം ടേബിള്‍ പ്രസിദ്ധീകരിക്കും.

Share
അഭിപ്രായം എഴുതാം