റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട് : ശുചിത്വ മേഖലയില്‍ സുസ്ഥിര വികസം നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ശുചിത്വ പദവിക്ക് പനങ്ങാട്  പഞ്ചായത്ത് അര്‍ഹത നേടി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം കമലാക്ഷി ശുചിത്വ പദവി പ്രഖ്യാപനം നടത്തി.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.  ഹരിത കേരളം ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ പി.പ്രകാശ് മുഖ്യപ്രഭാഷണം നടത്തി.

81 പോയിന്റ് നേടിയാണ് പഞ്ചായത്ത് ശുചിത്വ പദവിയില്‍ എത്തിയത്. മാലിന്യ സംസ്‌കരണത്തിനായി ക്ലീന്‍ പനങ്ങാട് ഗ്രീന്‍ പനങ്ങാട് എന്ന പദ്ധതി പഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു. 12 അംഗ ഹരിതകര്‍മ്മസേനയാണ് വീടുകളില്‍ നിന്നും പൊതുഇടങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് വേര്‍തിരിക്കാനുള്ള മെറ്റീരിയല്‍ കളക്ഷന്‍ കേന്ദ്രത്തില്‍ എത്തിക്കുന്നത്.  ഇതിനോടകം 96 ലോഡ് അജൈവ മാലിന്യങ്ങള്‍ പഞ്ചായത്ത് കയറ്റി അയച്ചിട്ടുണ്ട്.  പഞ്ചായത്തിനെ പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ പൊതുഇടങ്ങളില്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിക്കുന്നതിനായി കൂടകള്‍ സ്ഥാപിച്ചിട്ടുണ്ട്.  

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എല്‍. വി വിലാസിനി,  പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ലുക്മാന്‍, അസിസ്റ്റന്റ് സെക്രട്ടറി ഗിരീഷ് കുമാര്‍.ഇ, പഞ്ചായത്ത് ആസൂത്രണ സമിതി അംഗം കെ.കെ പത്മനാഭന്‍ മാസ്റ്റര്‍,  ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ നാസര്‍ ബാബു,  റിസോഴ്‌സ് പേഴ്‌സന്‍ ഷബ്‌ന, തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7267/hygiene-city-kozhikkode-panangadu-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *