റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ വൃത്തിയുളള നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് ഒന്നുപോലുംഇടം പിടിച്ചില്ല. 4242 നഗരങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സ്വച്ഛ്സുര്‍വേക്ഷന്‍ 2020 എന്ന പദ്ധതിയില്‍ നടത്തിയ സര്‍വേയുടെഫലം സ്വച്ഛ് ഭാരത് മിഷനാണ്പുറത്തു വിട്ടത്. മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരമാണ് വൃ ത്തിയുളള നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമത് എത്തിയത്.തുടര്‍ച്ചയായ നാലാം വര്‍ഷവും ഇന്‍ഡോര്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി. ഗുജറാത്തിലെ സൂറത്ത് രണ്ടാം സ്ഥാനത്തും മഹാരാഷ്ട്രയിലെ നവിമുംബെ മൂന്നാംസ്ഥാനത്തും എത്തി.

ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയില്‍ മഹാരാഷട്രയിലെ കരഡ്ഒന്നാം സ്ഥാനത്തും സസ്യദ്, ലോണാവാലഎന്നീ നഗരങ്ങള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലും എത്തി. നൂറില്‍ കൂടുതല്‍ നഗരസഭകളുളള ഏറ്റവും വൃത്തിയുളള സംസ്ഥാനമെന്ന നേട്ടം ഝത്തീസ്ഗഢിനും, നൂറില്‍ താഴെ നഗരസഭകളുളള ഏറ്റവും വൃത്തിയുളളസംസ്ഥാനമെന്ന നേട്ടം ജാര്‍ഖണ്ഡിനും ലഭിച്ചു. മാലിന്യ സംസ്‌ക്കരണം, പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജന നിര്‍മ്മാര്‍ജ്ജനം തുടങ്ങിയവ ആയിരുന്നു പ്രധാന മാനദണ്ഡങ്ങള്‍. 28 ദിവസമെടുത്താണ് സര്‍വേപൂര്‍ത്തിയാക്കിയത്. കോവിഡ് വ്യാപനം കാരണമാണ് ഇത്തവണത്തെ സര്‍വ്വേ ഫലം പുറത്തുവിടാന്‍ താമസിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *