റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വഞ്ചിയൂര്‍ സബ്ട്രഷറി തട്ടിപ്പുകേസ് പ്രതിയുടെ ജാമ്യാപേക്ഷ കോടതി തളളി

August 20, 2020 - 1:49 pm

തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ ഉന്നത തസ്ഥികയില്‍ ജോലിയി രിക്കെ 2.73 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി എംആര്‍ ബിജുലാലിന്റെ ജാമ്യാപേക്ഷ തളളി തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവായി. ബിജുലാലിന്റെ റിമാന്റ് കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടുകയും ചെയ്തു.

ഉന്നത തസതികയില്‍ ജോലി ചെയ്തിരുന്ന ബിജുവിന് ജാമ്യം അനുവദിച്ചാല്‍ കേസിലെ തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണത്തെ സ്വാധീനിക്കാനും കാരണമാകുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *