മരുമകളെ തിരിച്ചു കിട്ടാൻ അമ്മായിഅമ്മ നാക്ക് മുറിച്ചു.

ജംഷഡ്പൂർ: കാണാതായ മരുമകളെയും കൊച്ചുമകനെയും തിരിച്ചു കിട്ടാൻ മധ്യവയസ്ക സ്വന്തം നാക്ക് മുറിച്ചു. ഝാർഖണ്ഡിലെ സെരായ്കേല ഗ്രാമത്തിലെ ലക്ഷ്മി നിരാല എന്ന വീട്ടമ്മയാണ് ദേവപ്രീതിക്കായി സ്വന്തം നാക്ക് മുറിച്ചത്.

ഇക്കഴിഞ്ഞ ദിവസം ഇവരുടെ മകന്റെ ഭാര്യയെയും കുഞ്ഞിനെയും കാണാതായിരുന്നു. അവർ തിരിച്ചെത്താനായി പ്രാർത്ഥനയുമായി കഴിയുകയായിരുന്നു ലക്ഷ്മി. ശിവപൂജയ്ക്കു ശേഷമാണ് ഇവർ നാക്ക് മുറിച്ചത്. അയൽക്കാരായ ചിലരുടെ ഉപദേശം മൂലമാണ് ലക്ഷ്മി നാക്ക് മുറിച്ചതെന്ന് നന്ദുലാൽ പറയുന്നു.

പൂജയ്ക്കു ശേഷം ആശുപത്രിയിൽ പോകാൻ വിസമ്മതിച്ച ലക്ഷ്മിയെ ഏറെ പാടുപെട്ടാണ് ജംഷഡ്പൂരിലെ മെഡിക്കൽ കോളജിൽ എത്തിച്ചത് എന്നും നന്ദുലാൽ പറയുന്നു.

Share
അഭിപ്രായം എഴുതാം