റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അന്താരാഷ്ട്ര യുവജന ദിനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ ആശംസകൾ അറിയിച്ചു

August 12, 2020 - 4:28 pm

ന്യൂഡല്‍ഹി: യുവജന ദിനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത്ഷാ യുവജനങ്ങൾക്ക് ആശംസകൾ അറിയിച്ചു. ഏതൊരു രാജ്യത്തിന്റെയും  മഹത്തായ ശക്തിയും സമ്പാദ്യവും അവിടത്തെ യുവ ജനതയാണ്. നിരവധി അഭിലാഷങ്ങളും നിപുണതയും ഉള്ള യുവ  ശക്തിയാൽ  അനുഗ്രഹീതമാണ് ഇന്ത്യ.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘നവ ഇന്ത്യ’ എന്ന ലക്ഷ്യത്തിലേക്ക് യുവാക്കൾ തുടർന്നും പരിശ്രമിക്കുമെന്ന് തനിക്ക് ഉറപ്പാണെന്ന് ശ്രീ അമിത്ഷാ ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു. നൈപുണ്യവും ഇച്ഛാശക്തിയുമുള്ള യുവാക്കൾക്ക് അവസരങ്ങൾ അവരുടെ വഴിയിലേക്ക് മാറ്റാൻ ശക്തിയുണ്ടെന്നു  അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്റ്റാർട്ട് അപ്പ് ഇന്ത്യ, സ്കിൽ ഇന്ത്യ, മെയ്ക്ക് ഇൻ ഇന്ത്യ,  പുതിയ  വിദ്യാഭ്യാസ നയം എന്നിവയിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ,  രാജ്യത്തെ യുവ ശക്തിയുടെ  കഴിവ് പ്രയോജനപ്പെടുത്താൻ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതായും ശ്രീ അമിത് ഷാ,   ട്വിറ്റർ സന്ദേശത്തിൽ കുറിച്ചു.

ബന്ധപ്പെട്ട രേഖ: https://pib.gov.in/PressReleasePage.aspx?PRID=1645327

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *