റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

16 കാരിയെ ലൈഗികമായി ഉപദ്രവിച്ച കേസിൽ അമ്മയുടെ സഹോദരിയും കാമുകനും അറസ്റ്റിലായി.

August 10, 2020 - 6:03 pm

പൂന : മഹാരാഷ്ട്രയിലെ പൂനയിൽ ഇക്കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ലോക് ഡൗൺ കാലഘട്ടമായ ഏപ്രിലിലായിരുന്നു സംഭവം. കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് ഇവരുടെ സഹോദരിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തത്.

ടൗണിലെ സബർ ബി ലെ താമസക്കാരാണ് കുട്ടിയും കുടുംബവും. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഉപദ്രവമേറ്റ കുട്ടിയടക്കം നാല് മക്കളെ അമ്മ സഹോദരിയുടെ വീട്ടിലാക്കിയിരുന്നു. ഈ കാലയളവിൽ സഹോദരിയുടെ വീട്ടിലെ സന്ദർശകനായ കാമുകൻ കുട്ടിയെ ലൈഗികാതിക്രമത്തിനിരയാക്കി. മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകളും കുട്ടിയെ കാണിച്ചിരുന്നതായും പരാതിയിൽ പറയുന്നു.
കുട്ടി വിവരം അമ്മയോട് പറഞ്ഞതോടെ കോൻസ്വ പോലീസിൽ പരാതി നൽകുകയായിരുന്നു. പിടിയിലായ ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. പരിശോധനയിൽ ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുവാനാണ് പോലീസിൻ്റെ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *