റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് ജോലി തളര്‍ത്തി: യുകെ പ്രധാനമന്ത്രിയാവാനൊന്നും ആഗ്രഹിക്കുന്നേയില്ലെന്ന് നാരായണമൂര്‍ത്തിയുടെ മരുമകന്‍

August 10, 2020 - 12:11 pm

ലണ്ടന്‍: അടുത്ത യുകെ പ്രധാനമന്ത്രിയാവാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നാരായണ മൂര്‍ത്തിയുടെ മരുമകനും യുകെ ധനകാര്യമന്ത്രിയുമായ റിഷി സുനക്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ജോലി എടുത്ത് തളര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കൊവിഡ് മഹാമാരിയെ പിടിച്ച് നിര്‍ത്താന്‍ 100 ബില്യണ്‍പൗണ്ടില്‍ അധികം ചെലവഴിച്ചപ്പോഴാണ് ബോറിസ് ജോണ്‍സണ് പകരക്കാരനായി റിഷി വന്നേക്കുമെന്ന അഭ്യൂഹം ശക്തമായത്. ഞാന്‍ ശരിക്കും മടുത്തിരിക്കുന്നു. കൊവിഡ് ജോലി കാരണം കുടുംബത്തെ പോലും കാണാന്‍ സാധിക്കുന്നില്ല. ഇപ്പോള്‍ തന്നെ മതിയായി. ഇനി പ്രധാനമന്ത്രി പദമൊന്നും ആഗ്രഹിക്കുന്നേയില്ല- എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *