ബക്സർ (ബീഹാർ): സ്വത്തു തര്‍ക്കത്തില്‍ ദേഷ്യത്തോടെ ഭാര്യയെ റോഡിനു നടുവിലേക്ക് വലിച്ചിറക്കി കൊണ്ടു വന്ന് നാട്ടുകാരുടെ മുമ്പില്‍ വച്ച് കോടാലി കൊണ്ട് വെട്ടിക്കൊന്നു. ബീഹാറില്‍ ബക്സര്‍ ജില്ലയിലാണ് സംഭവം നടന്നത്. ബക്സറിലെ ബ്രഹ്മപൂര്‍ സ്വദേശി ബേചു യാദവിന്റെ മകന് അലഗു യാദവ് (45) ആണ് ഭാര്യ ചാന്ദ്നി ദേവിയെ(40)യെ വെട്ടി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച, 07-08-2020ന് രാവിലെയാണ് സംഭവം നടന്നത്. സ്വത്തു തര്‍ക്കമാണ് കാരണമെന്ന് പറയുന്നു. കൊലപാതകത്തിനുശേഷം പോലീസ് സ്റ്റേഷനില്‍ പോയി കീഴടങ്ങുകയായിരുന്നു.
അലഗു യാദവ് ദില്ലിയിലെ ഒരു കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ലോക്ഡൗണ്‍ സമയത്ത് ബക്സറിലെ വീട്ടിലേക്ക് തിരിച്ചു വന്നു. വീട്ടില്‍ വന്നതിനുശേഷം ഇടയ്ക്കിടെ ഭാര്യ ചാന്ദ്നിയുമായി വഴക്കുണ്ടാകാറുണ്ട്. വെള്ളിയാഴ്ചയും വഴക്കുണ്ടായി. അതിനുശേഷം ചാന്ദ്നി പുറത്തേക്കിറങ്ങി. ദേഷ്യത്തോടെ യാദവ് പന്നാലെ വന്നു. കയ്യിലുണ്ടായിരുന്ന കോടാലിയെടുത്ത് തല വെട്ടി മാറ്റി. ചോര തെറിക്കുകയായിരുന്നു. അടര്‍ന്നുവീണ തല പിടയ്ക്കുന്നതും ശബ്ദമുണ്ടാകുന്നതുമായ കാഴ്ച കണ്ട് നാട്ടുകാര്‍ ഞെട്ടിത്തരിച്ചു. യാദവ് നാട്ടുകാരെ അടുപ്പിക്കാതെ കോടാലി ചുഴറ്റി നടന്നു. കുറച്ചു കഴിഞ്ഞ് സ്വയം പോലീസ് സ്റ്റേഷനില്‍ പോയി കീഴടങ്ങി.



