ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവള വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. ഇനിയും മരണ സംഖ്യ ഉയരുമെന്നാണ് കരുതുന്നത്. ലോകത്തിലെ ആദ്യത്തെ വിമാനാപകടമുണ്ടായത് 1922-ലാണ് എന്നാണ് ചരിത്രം പറയുന്നത്. അന്നത്തെ അപകടത്തില്‍ കൊല്ലപ്പെട്ടത് ഏഴ് പേരാണ്. അതിനുശേഷം ലോകത്തിലിന്നോളം ആയിരക്കണക്കിന് വിമാനങ്ങളാണ് തകര്‍ന്ന് വീണിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ലോകത്തുണ്ടായ പ്രധാന വിമാന ദുരന്തങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.
97 പേരുടെ ജീവനെടുത്ത് പാക് വിമാന ദുരന്തം
ഈ വര്‍ഷം മെയില്‍ പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ എ 320 വിമാനം കറാച്ചിയിലെ ജനവാസ കേന്ദ്രത്തില്‍ തകര്‍ന്ന് വീണ് 97 പേരാണ് മരിച്ചത്. രണ്ട് പേര്‍ ഗുരുതര പരിക്കുകളോടെ രക്ഷപെട്ടു.
ഉക്രേനിയന്‍ വിമാനം തകര്‍ന്ന് 176 മരണം
180 യാത്രക്കാരുമായി പറന്ന ഉക്രേനിയന്‍ വിമാനം ഈ വര്‍ഷം ജനുവരിയില്‍ ഇറാനില്‍ തകര്‍ന്നു വീണ് 176 പേരാണ് മരിച്ചത്. ബോയിങ് 737 വിമാനമാണ് ടെഹ്റാന്‍ വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണത്. ടെഹ്റാന്‍ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം അപകടത്തില്‍പ്പെടുകയായിരുന്നു. യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
എതോപ്യന്‍ എയര്‍ലൈന്‍ അപകടം: 159 മരണം
ഇത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനം തകര്‍ന്ന 159പേര്‍ മരിച്ചത് മാര്‍ച്ച് 2019നാണ്. ഇത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ നൈറോബിയിലേക്കു പുറപ്പെട്ട ബോയിങ് 737 മാക്സ് 8 മോഡലിലുള്ള ഫ്ളൈറ്റ് 302 എന്ന വിമാനമാണ് പറന്നു പൊങ്ങി അഞ്ചുമിനിട്ടുളളില്‍ തകര്‍ന്നു വീണത്.
കൊളംബിയ വിമാന അപകടം
മാര്‍ച്ച് 10, 2019ല്‍ കൊളംബിയയിലുണ്ടായ വിമാന അപകടത്തില്‍ 12 പേര്‍ മരിച്ചു.
ഒക്ടോബര്‍ 29, 2018ല്‍ ഇന്തോനേഷ്യയിലെ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടത് 189 പേരാണ്. ലയണ്‍ എയര്‍ പ്ലേയിനായ ബോയിങ് 737 ആണ് ജക്കാര്‍ത്തയില്‍ അപകടത്തില്‍പെട്ടത്.
ആഗസ്ത് 5, 2018ല്‍ സ്വീറ്റസര്‍ലാന്‍ഡില്‍ വേള്‍ഡ് വാര്‍ 2 വിന്‍ഡേജ് പ്ലേയിന്‍ 20 പേര്‍ മരിച്ചു. 1939ല്‍ ജര്‍മനിയില്‍ നിര്‍മ്മിച്ച വിമാനം പിസ് സേഗന്‍സില്‍ 3000 അടി ഉയരത്തില്‍ നിന്നാണ് തകര്‍ന്ന് വീണത്.
ജൂണ്‍ 28, 2018ല്‍ മുംബൈയില്‍ യുവൈ ഏവിയേഷന്‍പ്രൈവറ്റ് ലിമിറ്റഡിന്റെ കിങ് എയര്‍-90 അപകടത്തില്‍ പെട്ട് ഗട്ടക് പൂരിലെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന് മുകളിലേക്ക് വീണ് 5 പേര്‍ മരിച്ചു.
ധാക്ക- കാണ്മണ്ഠു വിമാന ദുരന്തം
2016ല്‍ കാണ്മണ്ഠു ത്രിഭുവന്‍ ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ ബിഎസ് 211 വിമാനം തകര്‍ന്ന് വീണ് മരിച്ചത് 67 പേരാണ്. നേപ്പാളിന്റെ 25 വര്‍ഷ ചരിത്രത്തിലെ ഏറ്റവും വലിയ വിമാനദുരന്തമായിരുന്നു അത്.
ഡിസംബര്‍ 2016-മലേഷ്യയിലെ പിഐഎ വിമാനമായ പികെ 661 ചിത്രാലില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് പോകവെ തകര്‍ന്ന് വീണ് 48 യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടു.
മാര്‍ച്ച് 8, 2014ല്‍ മലേഷ്യയുടെ ഫ്‌ലൈറ്റ് 370, 239 യാത്രക്കാരുമായി ക്വാലാലംപൂരില്‍ നിന്ന് ബീജീങിലെക്ക് യാത്രതിരിച്ചെങ്കിലും അപ്രത്യക്ഷമായി. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്ന് വീണുവെന്ന് കരുതുന്നുണ്ടെങ്കിലും ഇതിന്റെ ദുരുഹത ഇതുവരെ വെളിപ്പെട്ടിട്ടില്ല.
എതോപ്യന്‍ വിമാന അപകടം: 89 മരണം
2010ല്‍ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ലൈറ്റ് 409 – ബെയ്റൂട്ടില്‍ നിന്ന് പറന്നുയര്‍ന്ന് അഞ്ച് മിനിറ്റിനുശേഷം തീപിടിക്കുകയും ലെബനന്‍ തീരത്ത് നിന്ന് രണ്ട് മൈല്‍ അകലെ മെഡിറ്ററേനിയന്‍ കടലില്‍ വീഴുകയും 89 യാത്രക്കാരും ജോലിക്കാരും കൊല്ലപ്പെടുകയും ചെയ്തു.
മംഗലാപുരം വിമാനാപകടം
മെയ് 2010, ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മംഗലാപുരം വിമാനത്താവളത്തിലെ റണ്‍വേയെ മറികടന്ന് തെന്നി നീങ്ങുകയും 160 ഓളം പേര്‍ മരിക്കുകയും ചെയ്തു. അത്ഭുതകരമായി എട്ട് യാത്രക്കാര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.