ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കാമുകനെയും കാമുകിയേയും മുറിയിലിട്ട് ചുട്ടു കൊന്നു. ഭോല (23) പ്രണയിനി പ്രിയങ്ക (19) എന്നിവരാണ് കൊല ചെയ്യപ്പെട്ടത്. ബാന്ദയിലെ കരാച്ച ഗ്രാമത്തിൽ ബുധനാഴ്ചയാണ് ദാരുണ സംഭവം ഉണ്ടായത്.
ഇവരുടെ പ്രണയത്തെ എതിർത്ത യുവതിയുടെ ബന്ധുക്കൾ ഒത്തുതീർപ്പിനെന്ന വ്യാജേന ഇരുവരെയും വിളിച്ചു വരുത്തുകയായിരുന്നു. ഇതിന് ശേഷം ഇരുവരെയും മുറിക്ക് ഉള്ളിലാക്കി തീയിടുകയായിരുന്നു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. എൺപത് ശതമാനത്തോളം പൊള്ളലേറ്റ ഇരുവരും ബുധനാഴ്ച തന്നെ മരിച്ചു. സംഭവത്തിൽ യുവതിയുടെ ബന്ധുക്കളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.



