മുംബൈ: പ്രസിദ്ധ ഹിന്ദി സീരിയലിലെ അഭിനേതാവ് സമീർ(44) ശർമ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രി മലാഡിലുള്ള സമീറിന്റെ വീട്ടിൽ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വീട്ടിലെ സെക്യൂരിറ്റി ഗാർഡാണ് പോലീസിനെ വിവരം അറിയിച്ചത്.
വെസ്റ്റ് മലാഡിലുള്ള അഹിംസാ മാർഗിലെ ഈ ഫ്ലാറ്റ് കഴിഞ്ഞ ഫെബ്രുവരിയിലാണ് വാടകയ്ക്കെടുത്താണ്. മരണം നടന്നിട്ട് രണ്ടു ദിവസമായെന്നാണ് പ്രാഥമിക നിഗമനം. മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി മലാഡിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ക്യോം കി സാസ് ഭി കഭി ബഹൂ ധി, കഹാനി ഖർ ഖർ കി, ഇസ് പ്യാർ കൊ ക്യാ നാം ദൂം, ലെഫ്റ്റ് റൈറ്റ് എന്നീ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.



