റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാഷിംങ്ങ്ടണ്‍: കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അനിശ്ചിതമായി അടച്ചിടുന്നത് മഹാമാരിയുടെ പരിണിത ഫലങ്ങളേക്കാള്‍ കൂടുതല്‍ അപകടമെന്ന് സെന്‍റേഴ്സ്  ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ്  പ്രിവെന്‍ഷന്‍ ഡയറക്ടര്‍ റോബര്‍ട്ട് ഡൈഫീല്‍ഡ് അഭിപ്രയപ്പെട്ടു. വിദ്യാര്‍ത്ഥികളിലൂടെ കൊറോണ വൈറസ് ബാധിക്കാനുളള സാദ്ധ്യതകള്‍ വളരെ കുറവാണെന്നും പൊതുജനാരോഗ്യവും സ്‌കൂളുകള്‍ തുറക്കുന്നതും തമ്മില്‍ ബന്ധമൊന്നും ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആയതിനാല്‍ എത്രയും വേഗം സ്‌കൂളുകള്‍ തുറന്ന് കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിക്കുന്നതിനുളള സാദ്ധ്യതകള്‍ ആരായുകയാണ് വേണ്ടതെന്നും  വിദ്യാലയങ്ങള്‍ പ്രവര്‍ത്തനം  ആരംഭിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥികളില്‍  മയക്കു മരുന്നുപയോഗവും ആത്മഹത്യയും വര്‍ദ്ധിക്കുമെന്നും ഡയറക്ടര്‍ ചൂണ്ടിക്കാട്ടി.

പ്രസിഡന്‍റ്  ട്രംപും സ്‌കൂളുകള്‍ തുറക്കുന്നതിനനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ട് ലോക്കല്‍ ബോര്‍ഡുകളുടെ തീരുമാനത്തിന് വിധേയമായി സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന അഭിപ്രായമാണ്  പ്രകടിപ്പിച്ചിരിക്കുന്നത്. സ്‌കൂളില്‍ പോകേണ്ട  11 കൊച്ചുമക്കളുളള ഒരു പിതാവിന്‍റെ  അവസ്ഥ എപ്രകാരമായിരിക്കണമെന്ന് ചിന്തിക്കണം. സാമൂഹിക അകലം പാലിച്ചും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചും സ്‌കൂളുകള്‍ തുറക്കുന്നതിനോടാണ് ബഹുഭൂരിപക്ഷം പേരും യോജിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *