റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

സ്വര്‍ണക്കടത്ത്: തമിഴ്നാട്ടില്‍നിന്ന് മൂന്നുപേര്‍ ഉള്‍പ്പെടെ 5 പേര്‍ കസ്റ്റഡിയില്‍

August 2, 2020 - 5:22 pm

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ അന്വേഷണം ഊര്‍ജിതമാക്കി. കള്ളക്കടത്തില്‍ പങ്കാളികളായെന്ന് സംശയിക്കുന്ന മലപ്പുറം സ്വദേശികളായ രണ്ടുപേരെയും തമിഴ്നാട്ടില്‍നിന്ന് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തമിഴ്നാട്ടില്‍നിന്നുള്ള മൂന്ന് ഏജന്റുമാരെയും കസ്റ്റഡിയിലെടുത്തു. ഇവര്‍ സ്വര്‍ണം കള്ളക്കടത്തിന് നിക്ഷേപകരെ കണ്ടെത്താനും പലതവണ സ്വര്‍ണം വില്‍പ്പനയ്ക്ക് സഹായിച്ചുവെന്നുമാണു കരുതുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മിന്നല്‍ പരിശോധന നടത്തി. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന സംവിധാനങ്ങളും കാര്‍ഗോ ടെര്‍മിനിലെ ക്രമീകരണങ്ങളും സംഘം വിലയിരുത്തി. ഐജി നിതീഷ്‌കുമാര്‍, ഡിഐജി വന്ദന, എസ് പി രാഹുല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധിച്ചത്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *