മാവൂർ: വേങ്ങാട്ടിരി അബ്ദുൽ റസാഖിന്‍റെ വീടിനോട് ചേർന്ന് പറമ്പിൽ തീറ്റപ്പുൽകൃഷിയിടത്തിൽ കാട്ടുപന്നി പ്രസവിച്ചു. 7 കുഞ്ഞുങ്ങൾ. വിവരം വനംവകുപ്പിനെ അറിയിച്ചത് പുലിവാലായി. വന്നു കണ്ട് രംഗം പരിശോധിച്ച ശേഷം വനംവകുപ്പ് നല്‍കിയ നിർദ്ദേശം വീട്ടുകാരനെ ആപ്പിലാക്കിയിരിക്കുകയാണ്. കുട്ടികള്‍ വളരുന്നതുവരെ സംരക്ഷിക്കുവാനാണ് നിർദ്ദേശം. പന്നിയെ പേടിച്ച് വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ പേടിച്ച് റസാഖും കുടുംബവും.
പുല്ലു വെട്ടാൻ പോയ വീട്ടുകാരെ പന്നി ആക്രമിക്കാൻ ശ്രമിച്ചു. രക്ഷപ്പെട്ട നാട്ടുകാർ പുല്ല് നീക്കുന്നതിനിടയിലാണ് കുഞ്ഞുങ്ങളെ കണ്ടത്. വനംവകുപ്പിനെ വിവരമറിയിച്ചു. ചാത്തമംഗലം പഞ്ചായത്ത് പ്രസിഡൻറ് കെ എസ് ബീനയാണ് വിവരം അറിയിച്ചത്. പന്നി കുഞ്ഞുങ്ങൾ വളർന്നു ഓടിപ്പോകുന്നത് അവരെ ശ്രദ്ധിക്കാൻ നിർദ്ദേശം നൽകിയ വനംവകുപ്പുകാർ തിരിച്ചുപോയി.
പ്രദേശവാസികൾ ഭീഷണിയിലാണ്. പന്നി കൂട്ടത്തെ പേടിച്ച് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ഈ പ്രദേശത്തുള്ളത്. പന്നികളെ പേടിച്ച് കൃഷി നിർത്തിയ കർഷകരും ഇവിടെയുണ്ട്.