Tag
ഡെസ്ക് ന്യൂസ്

കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ ഈടാക്കേണ്ട നിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ചു; മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പിന്റെ വെബ് സൈറ്റില്‍

July 26, 2020 - 3:50 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ ഈടാക്കേണ്ട നിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ചു. കാരുണ്യ സുരക്ഷാ പദ്ധതിക്ക് കീഴിലുള്ള എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും സര്‍ക്കാര്‍ സംവിധാനത്തില്‍നിന്ന് ചികിത്സയ്ക്കായി റഫര്‍ ചെയ്യുന്ന സ്വകാര്യ ആശുപത്രികളിലേയും കൊവിഡ് ചികിത്സാനിരക്കുകളാണ് നിശ്ചയിച്ച് ഉത്തരവിറക്കിയത്. ആര്‍ടിപിസിആര്‍ ഓപ്പണ്‍ 2750 രൂപ, ആന്റിജന്‍ ടെസ്റ്റ് 625, എക്‌സ്പര്‍ട്ട് നാറ്റ് 3000, ട്രൂ നാറ്റ് (സ്റ്റെപ്പ് വണ്‍) 1500, ട്രൂ നാറ്റ് (സ്റ്റെപ്പ് 2) 1500 എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

വിവിധ കൊവിഡ് പരിശോധനകള്‍ തിരഞ്ഞെടുക്കപ്പെട്ട അംഗീകൃത സ്വകാര്യ ആശുപത്രികളിലോ സ്വകാര്യ ലാബുകളിലോ ചെയ്യാവുന്നതാണ്. പ്രതിദിനനിരക്കും നിശ്ചയിച്ചിട്ടുണ്ട്. കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളെയാണ് പദ്ധതിയില്‍ അംഗങ്ങളാക്കുന്നത്. ജനറല്‍ വാര്‍ഡിന് 2300 രൂപ, ഐസിയു 6500, ഐസിയു വെന്റിലേറ്റര്‍ ഉപയോഗിക്കുകയാണെങ്കില്‍ 11,500 എന്നിങ്ങനെയാണ് പ്രതിദിന നിരക്ക്. ഇതിനു പുറമേ പിപിഇ കിറ്റിനുള്ള തുകയും ഈടാക്കാവുന്നതാണ്. ചികിത്സാ പ്രോട്ടോകോള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പിന്റെ വെബ് സൈറ്റിലുണ്ട്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *