റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയെ സമീപിച്ചു. അന്വേഷണത്തിലെ വസ്തുതകളില്‍ പിഴവ് വന്നിട്ടുണ്ടെന്നാണ് ഫ്രാങ്കോ മുളയ്ക്ക്ല്‍ വാദിക്കുന്നത്. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ഹർജി ബൈക്കോടതി തള്ളിയിരുന്നു.

പരാതിക്കാരിയായ കന്യാസ്ത്രീയും കേരളസര്‍ക്കാരും ഇതിനെതിരെ തടസഹര്‍ജി നല്‍കിയിട്ടുണ്ട്. തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വിചാരണക്കോടതി ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദു ചെയ്യുകയും അറസ്റ്റു വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *