റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൊയ്യ സിഎംഎല്‍ആര്‍ആര്‍പി റോഡുകളുടെ നിര്‍മ്മാണോദ് ഘാടനം

July 23, 2020 - 3:07 pm

തൃശൂര്‍ : പൊയ്യ ഗ്രാമ പഞ്ചായത്ത് സി എം എല്‍ ആര്‍ ആര്‍ പി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മൂന്നാം വാര്‍ഡ് വട്ടക്കോട്ട – ശവക്കോട്ട റോഡിന്റെയും ആറാം വാര്‍ഡ് പൂപ്പത്തി – എറമ്പി ലിങ്ക് റോഡിന്റെയും നിര്‍മ്മാണോദ് ഘാടനം നടന്നു. വി.ആര്‍.സുനില്‍ കുമാര്‍ എം എല്‍ എ റോഡുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ് അധ്യക്ഷത വഹിച്ചു. വട്ടക്കോട്ട റോഡിന് 10 ലക്ഷം രൂപയും എറമ്പി ലിങ്ക് റോഡിന് 15 ലക്ഷം രൂപയുമാണ് അനുവദിച്ചത്. കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ പൊയ്യ പഞ്ചായത്തിലെ റോഡുകള്‍ക്ക് മാത്രമാണ് സി എം എല്‍ ആര്‍ ആര്‍ പി ഫണ്ടിനുള്ള അനുമതി ലഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം സോന കരീം , പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബി ഫ്രാന്‍സിസ്, മെമ്പര്‍മാരായ സരോജ വേണു, മിനി അശോകന്‍, റംല നൗഷാദ്, എ.എസ്.വിജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6348/vattakkotta—savakotta-road-inauguration-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *