റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫേസ് ബുക്ക് കമന്റിന്റെ പേരിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭീഷണിയെന്ന് പരാതിയുമായി യുവാവ്

July 18, 2020 - 4:39 pm

മലപ്പുറം: വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റും സി പി എം നേതാവുമായ ആൾക്കെതിരെ മരുത വേങ്ങപ്പാടം സ്വദേശിയും സി പി എം പ്രവർത്തകനുമായ സുരേഷാണ് പരാതി നകിയത് ,

സുരേഷിന്റെ വീടിന് സമീപത്ത് ഭിന്നശേഷിക്കാർക്കായി പഞ്ചായത്ത് നിർമ്മിച്ച പുനരധിവാസ കേന്ദ്രം തുറന്ന് കൊടുക്കാത്തത് പാർട്ടിക്ക് നാണക്കേടാണന്ന് കാട്ടി ഫേസ് ബുക്ക് കുറിപ്പിട്ടിരുന്നു.

ഇതിന് ശേഷം തൊഴിലുറപ്പ് ജോലിയുമായി ബന്ധപ്പെട്ട കാര്യം ചോദിക്കുവാനായി പഞ്ചായത്തിലെത്തിയ തന്നെയും പ്രസിഡന്റ് ഭീഷണിപ്പെടുത്തിയതായി സുരേഷിന്റെ അമ്മയും പറയുന്നു.

എന്നാൽ പഞ്ചായത്ത് പ്രസിഡന്റ് ഇ. സുകു ആരോപണങ്ങൾ നിഷേധിക്കുകയും, പഞ്ചായത്ത് വക സ്ഥലം കയ്യേറിയത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് സുരേഷ് ഇത്തരത്തിൽ പരാതിയുമായി രംഗത്തെത്തിയത് എന്നും പ്രസിഡന്റ് പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *