ഫ്ലോറിഡ: മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് ചുവടുവെക്കുന്ന നാസയുടെ ആർട്ടെമിസ് 2 ദൗത്യം നിർണായക ഘട്ടത്തിൽ. ഓറിയോൺ പേടകത്തിലുള്ള നാല് ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനെ വലംവെച്ച് ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിന് ഉള്ളിലേക്ക് പ്രവേശിച്ചു. ഏഴ് മണിക്കൂർ നീളുന്ന ചാന്ദ്ര നിരീക്ഷണ ദൗത്യമാണ് ഇന്ന് (ഏപ്രിൽ 7)പുലർച്ചെ ആരംഭിച്ചത്. ചാന്ദ്രോപരിതലത്തിൽ നിന്ന് ഏകദേശം 4,067 മൈൽ (6,545 കിലോമീറ്റർ) മാത്രം അടുത്തുകൂടിയാണ് പേടകം സഞ്ചരിക്കുന്നത്.
ചന്ദ്രന്റെ . മറുവശത്തിന്റെ ദൃശ്യങ്ങൾ പകർത്തി.
ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരത്തേക്ക് സഞ്ചരിച്ച മനുഷ്യർ എന്ന റിക്കാർഡും ഈ സംഘം ഇതോടെ സ്വന്തമാക്കി. ഭൂമിയിൽ നിന്ന് 252,000 മൈലിലധികം ദൂരത്തുകൂടിയാണ് ഇപ്പോൾ പേടകം കടന്നുപോകുന്നത്. 1970-ൽ അപ്പോളോ 13 ദൗത്യം സ്ഥാപിച്ച റിക്കാർഡ് നേട്ടമാണ് ഇതോടെ പഴങ്കഥയായത്. ചന്ദ്രന്റെ ഭൂമിയിൽ നിന്ന് ദൃശ്യമല്ലാത്ത മറുവശത്തിന്റെ ഇതുവരെ ആരും കാണാത്ത ദൃശ്യങ്ങളും സഞ്ചാരികൾ പകർത്തി.
മടക്കയാത്ര വെള്ളിയാഴ്ച വൈകുന്നേരത്തോടെ
കഴിഞ്ഞ ബുധനാഴ്ച ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് ആർട്ടെമിസ് 2 വിക്ഷേപിച്ചത്. ഭൂമിക്ക് ചുറ്റും ഏകദേശം 25 മണിക്കൂർ ഭ്രമണം ചെയ്ത ശേഷം വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഓറിയോൺ ചന്ദ്രനിലേക്ക് യാത്ര തിരിച്ചത്. ഇന്ന് പുലർച്ചെയാണ് പേടകം ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിലേക്ക് പ്രവേശിച്ചത്. ചന്ദ്രനെ വലംവെച്ച ശേഷമുള്ള മടക്കയാത്ര വെള്ളിയാഴ്ച വൈകുന്നേരത്തോടെ പൂർത്തിയാകുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്. പസഫിക് സമുദ്രത്തിലാണ് പേടകം തിരിച്ചിറങ്ങുക.
.
‘.


