റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി: കട്ടപ്പനയില്‍ ദുരൂഹ സാഹചര്യത്തില്‍ സ്ത്രീയുടെ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തി. കുരിശുപള്ളി കുന്തളംപാറ കോളനിക്ക് സമീപമാണ് മൃതദേഹം കണ്ടത്. സാരിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കട്ടപ്പന പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ ദൂരൂഹതയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പ്രദേശത്തു നിന്നും ഒരു മാസം മുമ്പ് കാണാതായ സ്ത്രീയുടെ മൃതദേഹമാണോ ഇതെന്ന് സംശയിക്കുന്നുണ്ട്. അതേസമയം പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്ത വരു എന്ന് പൊലീസ് അറിയിച്ചു.

കോളനിക്ക് സമീപം മണ്ണ് ഇളകി കിടക്കുന്നതുകണ്ട് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മണ്ണിട്ട് മൂടാന്‍ ശ്രമിച്ചെങ്കിലും ഇത് വിജയിക്കാതെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് വിലയിരുത്തുന്നു. അധികം ആഴത്തിലല്ല മൃതദേഹം കിടന്നിരുന്നത്. സാരിയില്‍ പൊതിഞ്ഞ നിലയില്‍ ആയതിനാലും ഇത്തരത്തില്‍ മണ്ണിട്ട് മൂടാന്‍ ശ്രമിച്ച സാഹചര്യം കണ്ടതിനാലുമാണ് ദുരൂഹത വര്‍ധിക്കുന്നത്.

മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിക്കാനായി പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമായിരിക്കും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. അതേസമയം കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ മൃതദേഹം കാണാതായ സ്ത്രീയുടേതാണെന്ന് ഉറപ്പിക്കാനാവുകയുള്ളൂ. മുഖം ഉള്‍പ്പെടെ ജീര്‍ണിച്ച നിലയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *