റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് പിടിയില്‍ അഫ്ഗാന്‍ പാര്‍ലമെന്റ്: 70 ശതമാനം ഭരണകര്‍ത്താക്കള്‍ക്കും വൈറസ് ബാധ

July 13, 2020 - 5:27 pm

ന്യൂഡല്‍ഹി: അഫ്ഗാന്‍ പാര്‍ലമെന്റിലെ 70 ശതമാനം ഭരണകര്‍ത്താക്കള്‍ക്കും കൊവിഡ് വൈറസ് ബാധയുള്ളതായി റിപ്പോര്‍ട്ട്. രോഗം പിടിപെട്ട മിക്ക രാഷ്ട്രീയക്കാരും സുഖം പ്രാപിച്ചുവരുന്നുണ്ട്. എന്നാല്‍ ചില നേതാക്കളുടെ അവസ്ഥ മോശമായി തുടരുകയാണെന്ന് ഹെറാത്ത് പ്രവിശ്യയെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗം സിമിന്‍ ബാരെക്‌സായി അറിയിച്ചു.

എല്ലാവരും വേഗത്തില്‍ സുഖം പ്രാപിച്ച് എത്തുമെന്നും പാര്‍ലമെന്റ് നടപടികള്‍ സുഗമമായി നടത്താന്‍ സാധിക്കുമെന്നുമാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. പല നേതാക്കളും കൊവിഡ് പരിശോധനയ്ക്കായി എത്തിയെന്നും കൊവിഡ് സ്ഥിരീകരിച്ചവരുണ്ടെന്നും ചില സ്വകാര്യ ആശുപത്രികള്‍ വ്യക്തമാക്കിയതായും എഎന്‍ഐ അറിയിച്ചു. നേരത്തെ ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് രോഗം ബാധിച്ചിരുന്നു.

ഇതുവരെ 34,366 കോവിഡ് -19 കേസുകള്‍ അഫ്ഗാനിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, മരണസംഖ്യ 994 ആണ്. കഴിഞ്ഞ ദിവസത്തില്‍ 172 പുതിയ പോസിറ്റീവ് പരിശോധനകള്‍ സ്ഥിരീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *