കൊവിഡ് പിടിയില്‍ അഫ്ഗാന്‍ പാര്‍ലമെന്റ്: 70 ശതമാനം ഭരണകര്‍ത്താക്കള്‍ക്കും വൈറസ് ബാധ

July 13, 2020

ന്യൂഡല്‍ഹി: അഫ്ഗാന്‍ പാര്‍ലമെന്റിലെ 70 ശതമാനം ഭരണകര്‍ത്താക്കള്‍ക്കും കൊവിഡ് വൈറസ് ബാധയുള്ളതായി റിപ്പോര്‍ട്ട്. രോഗം പിടിപെട്ട മിക്ക രാഷ്ട്രീയക്കാരും സുഖം പ്രാപിച്ചുവരുന്നുണ്ട്. എന്നാല്‍ ചില നേതാക്കളുടെ അവസ്ഥ മോശമായി തുടരുകയാണെന്ന് ഹെറാത്ത് പ്രവിശ്യയെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗം സിമിന്‍ ബാരെക്‌സായി അറിയിച്ചു. …