റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒരേ മണ്ഡപത്തില്‍ രണ്ട് പെണ്‍കുട്ടികളെ വിവാഹം ചെയ്ത് യുവാവ്

July 12, 2020 - 9:21 pm

ഹൊഷംഗബാദ് : ഒരേ മണ്ഡപത്തില്‍ വെച്ച് കാമുകിയെയും വീട്ടുകാര്‍ കണ്ടെത്തിയ പെണ്‍കുട്ടിയെയും വിവാഹം ചെയ്ത് യുവാവ്. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ എല്ലാ ആചാരങ്ങളും അനുസരിച്ച് ആയിരുന്നു വിവാഹം. കാമുകിയെയും വീട്ടുകാര്‍ കണ്ടെത്തിയ പെണ്‍കുട്ടിയെയുമാണ് സന്ദീപ് ഉയികെ എന്ന യുവാവ് വിവാഹം ചെയ്തത്. ജൂലൈ എട്ടിന് ഘോഡഡോംഗ്രി ബ്ലോക്കിനു കീഴിലെ കെരിയ ഗ്രാമത്തില്‍ ആണ് സംഭവം. ബേതുല്‍ ജില്ല ആസ്ഥാനത്ത് നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് സംഭവം.

കല്യാണത്തിന് ഇടയാക്കിയ സംഭവം ഇങ്ങനെയാണ്,
കെരിയ ഗ്രാമത്തിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവാവാണ് ഉയികെ. ഹൊഷംഗബാദ് ജില്ലയില്‍ നിന്നുമുള്ള പെണ്‍കുട്ടിയെയും ഘോഡഡോംഗ്രി ബ്ലോക്കിലെ കൊയലാരി ഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെയുമാണ് വിവാഹം കഴിച്ചത്.ഭോപ്പാലില്‍ പഠിക്കുന്ന കാലത്താണ് ഹൊഷംഗബാദുകാരിയായ യുവതിയുമായി പരിചയമായത്. പ്രണയബന്ധം മുന്നോട്ടു പോകുന്നതിനിടയില്‍ മാതാപിതാക്കള്‍ കൊയലരിയിലുള്ള മറ്റൊരു യുവതിയുമായി യുവാവിന്റെ വിവാഹം നിശ്ചയിച്ചു.ഇത് തര്‍ക്കത്തിലേക്ക് പോകുകയും മൂന്ന് കുടുംബങ്ങളും പഞ്ചായത്തിനായി ഒത്തുചേരുകയും ചെയ്തു. ഉയികെയ്ക്കൊപ്പം ഒരുമിച്ച് ജീവിക്കാന്‍ സമ്മതമാണെങ്കില്‍ രണ്ടു പേരും ഉയികെയെ വിവാഹം കഴിക്കട്ടെയെന്ന് യോഗം സമ്മതിച്ചു. പെണ്‍കുട്ടികള്‍ ഇതിന് സമ്മതം അറിയിക്കുകയായിരുന്നു.

അതേസമയം, ഇങ്ങനെ ഒരു കല്യാണം എങ്ങനെ സംഭവിച്ചെന്ന് ജില്ല ഭരണാധികാരികള്‍ അന്വേഷിച്ചു വരികയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *