റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉത്ര കൊലപാതക കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി പോലീസ്; അമ്മയും സഹോദരിയും അറസ്റ്റിലായേക്കും

July 3, 2020 - 1:24 pm

കൊല്ലം: ഉത്ര കൊലപാതക കേസില്‍ റിമാന്റില്‍ കഴിയുന്ന ഭര്‍ത്താവ് സൂരജിന്റെ അമ്മയെയും സഹോദരിയെയും പോലീസ് എട്ട് മണിക്കൂര്‍ ചോദ്യം ചെയ്തു.
കൊലപാതകത്തിന് മുമ്പ് ഉത്രയ്ക്ക് ഗാര്‍ഹിക പീഡനം ഉണ്ടായതായ തെളിവുകളുടെ പശ്ചാതലത്തിലാണ് ഇരുവരെയും പോലീസ് മൂന്നാം തവണയും ചോദ്യം ചെയ്തത്. സുരജിന്റെ മൊഴിയിലും അമ്മയുടെയും സഹോദരിയുടെയും മൊഴികളിലും വൈരുദ്ധ്യം ഉണ്ടായതോടെ കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടിയായിരുന്നു ചോദ്യം ചെയ്യല്‍. ഇരുവരെയും ഉടന്‍ അറസ്റ്റ് ചെയ്യേണ്ടെന്ന നിലപാടിലാണ് പോലീസ്.

വിഷ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയതിനാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ അമ്മയുടെയും സഹോദരിയുടെയും പങ്ക് കണ്ടെത്തിയ ശേഷം ഇരുവരെയും അറസ്റ്റ് ചെയ്യുവാനാണ് പോലീസിന്റെ നീക്കം. ഇതിനായി തെളിവ് ശേഖരണം തുടങ്ങി. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുവാനാണ് പോലീസിന്റെ തീരുമാനം. കാലതാമസം വരുന്ന പക്ഷം കോടതിക്ക് കുറ്റപത്രം വൈകിയതിന്റെ പേരില്‍ സൂരജിന് ജാമ്യം അനുവദിക്കേണ്ടതായും വരും.

കേസില്‍ സൂരജിന്റെ പിതാവ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തെളിവുകള്‍ ലഭിക്കുന്ന പക്ഷം ഇരുവരെയും കേസില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്യുവാനാണ് പോലീസ് നീക്കം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *