റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചലച്ചിത്ര നടിയായ ഷംനയെ ഭീഷണിപ്പെടുത്തിയ കേസ് അന്വേഷണം കൂടുതൽ ചലച്ചിത്രപ്രവർത്തകരിലേക്ക്

June 30, 2020 - 12:31 am

എറണാകുളം: ചലച്ചിത്രനടി ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ് അന്വേഷണം കൂടുതൽ ചലച്ചിത്ര പ്രവർത്തകരെ ചോദ്യം ചെയ്യുന്നതിൽ എത്തിച്ചേർന്നിരിക്കുന്നു. നടൻ ധർമ്മജൻ ബോൾഗാട്ടി പോലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകി. ഷംനയുടെ ടെലഫോൺ നമ്പർ എവിടെ നിന്ന് സംഘടിപ്പിച്ചു എന്ന അന്വേഷണത്തിലാണ് പൊലീസ് ഇപ്പോൾ.

പ്രതികളെ അറിയില്ല ഒരു യാതൊരു ബന്ധവുമില്ല തുടങ്ങിയ മൊഴികളാണ് ധർമ്മജൻ പോലീസിന് നൽകിയത്. ഫോണിൽ വിളിച്ച് ഷംനയുടെയും മീരയുടെയും നമ്പറുകളാണ് ആവശ്യപ്പെട്ടത്. പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര ആണ് ധർമ്മജന്റെ നമ്പർ പ്രതികൾക്ക്‌ കൊടുത്തത്. അഷ്കർ അലി എന്ന് പരിചയപ്പെടുത്തിയ ആളാണ് ഫോണിൽ സംസാരിച്ചത്. ഇവരെ മുൻപ് നേരിട്ട് അറിയില്ല. ഫോണിലൂടെ ആദ്യമായി സംസാരിക്കുകയായിരുന്നു. സ്വർണകടത്തിന്റെ ആൾക്കാർ ആണെന്നും സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വർണം കടത്തുന്ന ആളാണെന്നും ഫോണിൽ പറഞ്ഞു. കോടിക്കണക്കിനു രൂപയുടെ കണക്കുകളും വിശദീകരിച്ചു. ലോക്ക്‌ഡൗൺ സമയത്ത് തമാശയ്ക്ക് വിളിക്കുന്നവരാണ് എന്നാണ് കരുതിയത്. രണ്ടോ മൂന്നോ തവണ വിളിച്ചു. പോലീസിൽ പരാതി നൽകുമെന്ന് പറഞ്ഞതോടെ വിളി നിർത്തി. നമ്പർ സ്വിച്ച് ഓഫ് ആയി. ഈ വിധത്തിലാണ് സംഭവത്തെക്കുറിച്ച് ധർമ്മജൻ ബോൾഗാട്ടി വിശദീകരിക്കുന്നത്.

ധർമ്മജൻ ബോൾഗാട്ടി യുടെ ഫോൺ നമ്പർ പ്രതികൾക്ക് കൊടുക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് വിച്ച് ഷാജി പട്ടിക്കര എന്ന പ്രൊഡക്ഷൻ കൺട്രോളർനൽകുന്ന വിശദീകരണം ഇങ്ങനെ: സിനിമ നിർമ്മിക്കാൻ ആണ് ആണ് ഉത്തമം എന്ന് പറഞ്ഞാണ് ഫോണിലൂടെ പരിചയപ്പെട്ടത്.പരിചയമുള്ളവരും ഇല്ലാത്തവരുമായി നിരവധിപേർ ഈ വിധത്തിൽ ബന്ധപ്പെടാറുണ്ട്.ചലച്ചിത്ര രംഗത്തുള്ളവരും ഫോൺ നമ്പറുകളും മറ്റും ചോദിക്കുകയും നൽകുകയും ചെയ്തിട്ടുണ്ട്.ആ വിധത്തിൽ മാത്രമാണ് ധർമ്മജൻ ഫോൺ നമ്പർ ഇവർക്ക് നൽകിയത്.ഇവരെ മുൻപ് ഏതെങ്കിലും വിധത്തിൽ പരിചയമില്ല .ഫോണിലൂടെ സംസാരിച്ചു ഉള്ള പരിചയം മാത്രമാണ്.

ഒരു സിനിമ നിർമ്മിക്കാൻ പോവുകയാണ് എന്ന് പറഞ്ഞാണ് പ്രതികൾ ഷാജി പട്ടിക്കരയെ സമീപിച്ചത് എന്ന വിശദീകരണമാണ് ഷാജി പട്ടിക്കര നൽകുന്നത്. സിനിമ നിർമിക്കുന്നവരാണ് എന്ന് പറഞ്ഞത് കൊണ്ട് മാത്രം ആണ് നമ്പർ ശേഖരിച്ചു കൊടുത്തത്. ഫോണിലൂടെ അല്ലാതെ ഇവരെ നേരിട്ട് പരിചയമില്ല. ഈ വിധത്തിലാണ് ഷാജി പട്ടിക്കര നൽകുന്ന വിശദീകരണം. ഹൈദരാബാദിൽ നിന്നും കൊച്ചിയിലെത്തിയ ഷംന പോലീസ് സ്റ്റേഷനിൽ ചെന്ന് മൊഴി നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *