കൊച്ചി: പ്രണയംനടിച്ച് 15കാരിയെ പീഡിപ്പിച്ച യുവാവിനെ വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് പറവൂര്‍ വില്ലേജ് ചെറിയപല്ലംതുരുത്ത് കരയില്‍ നെടിയാറ വീട്ടില്‍ സഞ്ജയ് ആണ് പിടിയിലായത്. പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ഇയാള്‍ പ്രണയംനടിച്ച് വശീകരിച്ച് 2019ലെ ക്രിസ്മസ് പരീക്ഷ നടക്കുന്ന സമയം കരിമ്പാടത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ച് മദ്യവും മയക്കുമരുന്നും നല്‍കി മയക്കികിടത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം കടുത്ത മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ കൗണ്‍സലിങിനു വിധേയമാക്കിയപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. തുടര്‍ന്ന് വടക്കേക്കര പൊലീസ് സ്റ്റേഷനില്‍ വിവരങ്ങള്‍ കാണിച്ച് വീട്ടുകാര്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.



