റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിനിമ- സീരിയല്‍ രംഗത്തെ ബ്ലാക്ക് എയ്ഞ്ചലും സഹായിയായ ഡ്രൈവറും കഞ്ചാവുമായി പിടിയില്‍

June 13, 2020 - 10:27 am

ചാലക്കുടി: ഒന്നര കിലോ കഞ്ചാവുമായി സിനിമ – സീരിയല്‍ രംഗത്തെ ബ്ലാക്ക് എയ്ഞ്ചലും സഹായിയായ ഡ്രൈവറും പിടിയില്‍. കോട്ടയം വെച്ചൂര്‍ ഇടയാഴം സ്വദേശിനി സരിതാലയത്തില്‍ സരിത സലീം (28), സുഹൃത്തും കാര്‍ ഡ്രൈവറുമായ പാലക്കാട് വല്ലപ്പുഴ സ്വദേശി മനക്കതൊടിയില്‍ സുധീര്‍ (45) എന്നിവരാണു പിടിയിലായത്. സിനിമ – സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന സരിത ബ്ലാക്ക് എയ്ഞ്ചല്‍ എന്നാണ് അറിയപ്പെടുന്നത്. എറണാകുളത്ത് എളമക്കരയില്‍ വാടകയ്ക്കു താമസിക്കുന്ന സരിത ലഹരിവസ്തുക്കളുടെ കച്ചവടത്തിലെ ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുന്നയാളാണെന്ന് പൊലീസ് അറിയിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപവും ഇടപ്പിള്ളി കേന്ദ്രീകരിച്ചും ടാക്‌സി ഓടിക്കുന്ന ആളാണ് സുധീര്‍. ചാലക്കുടി ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

കെഎസ്ആര്‍ടിസി സ്റ്റാന്റിനു സമീപം സംശയകരമായ രീതിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയുടെ ബാഗില്‍നിന്ന് ഒന്നര കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ചാലക്കുടിയില്‍ എത്തുമെന്ന് അറിയിച്ചിട്ടുള്ള ആള്‍ക്ക് കൈമാറാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്നും ഡ്രൈവറുടെ സഹായി മുഖാന്തരമാണ് ഈ കച്ചവടമെന്നും പൊലീസ് അറിയിച്ചു. ഇതുകൂടാതെ രാത്രി 11.30ഓടെ ചാലക്കുടിയില്‍ വീണ്ടും കഞ്ചാവ് പിടികൂടി. വ്യാഴാഴ്ച ചാലക്കുടി മുനിസിപ്പല്‍ ജങ്ഷനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ നിന്ന് രണ്ടേകാല്‍ കിലോ കഞ്ചാവ് പിടികൂടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *