റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോയമ്പത്തൂര്‍: കുടിച്ചു പാമ്പായ ആളെ പാമ്പുകടിച്ചു. പാമ്പിനെ കൈയോടെ പിടികൂടി സഞ്ചിയിലാക്കി സുഹൃത്തിനേയുംകൂട്ടി നേരേ ആശുപത്രിയിലേക്ക് പോയി. അവിടെയത്തി ഡോക്ടറോട് സംഭവം വിശദീകരിക്കുന്നതിനിടയില്‍ പാമ്പ് സഞ്ചിയില്‍നിന്നു പുറത്തുചാടി. വാര്‍ഡിലൂടെ ഇഴഞ്ഞുനീങ്ങിയ പാമ്പിനെകണ്ട് ആശുപത്രി ജീവനക്കാര്‍ പരിഭ്രാന്തരായി. കോയമ്പത്തൂര്‍ കള്ളിമടൈ സ്വദേശിയായ സുന്ദരരാജ(48)നാണ് കടിച്ച പാമ്പിനെ സഞ്ചിയിലാക്കി ആശുപത്രിയിലെത്തിയത്.

സുന്ദരരാജന്‍ മദ്യലഹരിയിലായിരുന്നു. ഇയാള്‍ ശൗരിപാളയത്തെ തോഴന്റെ വീട്ടിലെത്തിയപ്പോഴാണ് പക്കത്തിലെ വീട്ടില്‍ മൂര്‍ഖന്‍ കയറിയത്. പാമ്പിനെ പിടിക്കാനുള്ള ശ്രമത്തിനിടെ സുന്ദരരാജനു കടികിട്ടി. കടിച്ച പാമ്പ് ഏതെന്നു കാണിക്കാനാണ് അതിനെ സഞ്ചിയിലാക്കി ആശുപത്രിയിലെത്തിയത്.

രാത്രി ഏറെ വൈകിയതിനാല്‍ പാമ്പുപിടിത്തക്കാരെയൊന്നും വിളിക്കാനുള്ള സാവകാശം കിട്ടിയില്ലെന്നും കൂടുതല്‍ അപകടം സംഭവിക്കുന്നതിനുമുമ്പ് ജീവനക്കാര്‍ പാമ്പിനെ തല്ലിക്കൊന്നതായും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. കടിയേറ്റ സുന്ദരരാജ് അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. മദ്യം കഴിച്ചിരുന്നതും പാമ്പിനെ പിടിക്കാന്‍ നടത്തിയ അധ്വാനവും ആശുപത്രിയില്‍ എത്താന്‍ വൈകിയതുമെല്ലാമാണ് ഇദ്ദേഹത്തിനു പ്രശ്‌നമായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *