റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കായലില്‍ വല ഇട്ടപ്പോള്‍ കിട്ടിയത് കൈത്തോക്ക്

June 13, 2020 - 7:50 pm

കരുനാഗപ്പള്ളി: കായലില്‍ വല ഇട്ടപ്പോള്‍ കിട്ടിയത് കൈത്തോക്ക്. കന്നേറ്റി കായലില്‍ മീന്‍പിടിക്കുന്നതിനായി ഇട്ട വലയിലാണ് പഴകിജീര്‍ണിച്ച തോക്ക് ലഭിച്ചത്. വെള്ളിയാഴ്ച വൈകിട്ട് കന്നേറ്റി പാലത്തിന് സമീപത്തു നിന്നാണ് വലയില്‍ തോക്ക് ലഭിച്ചത്. തോക്ക് കരുനാഗപ്പള്ളി പോലീസിന് കൈമാറി. യഥാര്‍ഥ തോക്കാണോ കളിത്തോക്കാണോ എന്നു വ്യക്തമായിട്ടില്ല. തോക്ക് വിദഗ്ധപരിശോധനയ്ക്ക് അയക്കുമെന്നും യഥാര്‍ഥ തോക്കാണെന്നു തെളിഞ്ഞാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *