റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: ഒറ്റയ്ക്ക് താമസിച്ചിരുന്ന ചന്ദ്രിക എന്ന വൃദ്ധയെ ആക്രമിച്ച് 12 പവന്‍ കവര്‍ന്നു. ആക്രമണത്തില്‍ പരിക്കേറ്റ 70 കാരി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. തിക്കോടി അങ്ങാടിക്ക് തൊട്ടടുത്ത് ബുധനാഴ്ച്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ”ചേച്ചീ” എന്നു വിളിക്കുന്നതു കേട്ട് വീടിനു പുറത്തെത്തിയ ചന്ദ്രികയെ തസ്‌കരന്‍ ആക്രമിക്കുകയും വാതില്‍ ബലമായി തള്ളിതുറന്ന് അകത്തുകയറി ഇവരെ മര്‍ദിക്കുകയും ചെയ്തു. ഭയന്നുപോയ ചന്ദ്രിക ഇതോടെ തലകറങ്ങി താഴെവീണു.

തുടര്‍ന്ന് ഇവരുടെ വള, മാല എന്നിവയുമായി കള്ളന്‍ കടന്നുകളയുകയായിരുന്നു. 12 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ട്. രാവിലെയാണ് ബോധം തിരിച്ചുകിട്ടിയത്. ചന്ദ്രിക ഉറക്കെ നിലവിളിച്ചതോടെ അയല്‍വാസികള്‍ ഓടിയെത്തി. ഉടന്‍ പൊലിസില്‍ വിവരമറിയിച്ചു. റൂറല്‍ എസ്പി എ ശ്രീനിവാസ് അടക്കമുള്ള ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *