റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെന്നൈ: ടിക്‌ടോക് വീഡിയോ ഷൂട്ട് ചെയ്യുന്നതിനുവേണ്ടി ജീവനുള്ള മത്സ്യത്തെ വിഴുങ്ങി യുവാവ് മരിച്ചെന്ന് സുഹൃത്തുക്കള്‍. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ കെട്ടിടനിര്‍മാണ തൊഴിലാളിയായ വെട്രിവേല്‍ ആണ് മത്സ്യത്തെ വിഴുങ്ങാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മരിച്ചത്. ജൂണ്‍ 10ന് വെട്രിവേലും സുഹൃത്തുക്കളും മീന്‍പിടിക്കാനായി തെര്‍പേട്ടൈ പ്രദേശത്തെ നദിക്കരയില്‍ പോയിരുന്നു. തുടര്‍ന്ന് ടിക്‌ടോക് വീഡിയോ പകര്‍ത്താന്‍ വേണ്ടി വെട്രിവേല്‍ ജീവനുള്ള മത്സ്യത്തെ വിഴുങ്ങാന്‍ ശ്രമിച്ചപ്പോഴാണ് ദുരന്തമുണ്ടായത്.

വിഴുങ്ങുന്നതിനിടെ മത്സ്യം വെട്രിവേലിന്റെ തൊണ്ടയില്‍ കുടുങ്ങി. ഉടന്‍ സുഹൃത്തുക്കള്‍ ഹൊസൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോഴാണ് ചത്ത മത്സ്യം തൊണ്ടയില്‍നിന്നു പുറത്തുവന്നത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഒരു വീഡിയോയും കണ്ടെത്തിയിട്ടില്ലെന്നും വെട്രിവേലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *